Posts

Showing posts from September, 2011

ആന്‍ ഐഡിയ സ്റ്റാര്‍ കടിയന്‍

കൊതുക് മൂളിപ്പാട്ടും പാടിവരുന്നൂ 'ഗാനവിഭൂഷണ്‍' കൊതുകപ്പന്‍ 'സാസരീരിഗാഗമാമ' പാടിവരുന്നൂ കൊതുകപ്പന്‍ പാട്ടുകള്‍ പാടിമയക്കീ നമ്മുടെ ചോര കുടിച്ചാലയ്യയ്യോ സംഗതി പോകും ടെംപോ പോകും പരഗതിയാകും സൂക്ഷിച്ചോ സിറിഞ്ച് കൊമ്പുകള്‍ കൊണ്ടവനെങ്ങാന്‍ കടിച്ചിടാതേയിന്നവനെ 'എലിമിനേഷന്‍' റൗണ്ടില്‍ നിര്‍ത്താന്‍ ഐഡിയ കാണണമെന്നെന്നും

ആനക്കവിതകള്‍

കുഴിയാന ആന വിരണ്ടതു കേട്ടിട്ട് ആളുകളലറിപ്പായുമ്പോള്‍ കൊമ്പും നീര്‍ത്തീട്ടമ്പലമുറ്റ ത്തമ്പോ നല്ലൊരു കുഴിയാന നാല് ആന അമ്പലമുറ്റത്തരയാല്‍ ചോട്ടില്‍ അമ്പമ്പോ മൂന്നാന ഒന്നൊരു പാവം പിടിയാന വേറൊരു ചെറിയൊരു കുഴിയാന മൂന്നാമത്തതു പാപ്പാനാ നാലാമന്നോരു മൂനാന

ആനവേണോ ആനക്കവിതക്ക്‌

കാട്ടിലിരിക്കും കാട്ടാന കുഴിയിലിരിക്കും കുഴിയാന കൊടിയതു കാലില്‍ നാട്ടാന തോരണമാണേല്‍ തൂക്കാന പാട്ടോ കേട്ടു രസിക്കാന പുട്ടും കടലേം തിന്നാന നാട്ടില്‍ പൂരം കാണാന വീട്ടില്‍ കട്ടില്‍ കിടക്കാന കാല് നമുക്ക് നടക്കാന ചൂലോ മുറ്റമടിക്കാന പാലില്‍ വെള്ളം ചേര്‍ക്കാന താലി കഴുത്തില്‍ കെട്ടാന കള്ളന്‍ വരണത് കക്കാന കണ്ണട വച്ചതു കാണാന അമ്മ വരുന്നത് തല്ലാന ഞാനതു കണ്ടിട്ടോടാന