Posts

Showing posts from November, 2019

uthradavishadam

കേവലമൊരുനാള്‍ മാത്രം കിട്ടിയ പരോളുമായ്, കേരളം കാണാന്‍ വന്ന ധന്യാത്മന്‍ ,നമസ്‌കാരം! താവക മലനാടെ ദ്യോവുപോലാക്കിത്തീര്‍ത്ത്, പാതാളത്തുറുങ്കില്‍ നീ പതിച്ചുപോയോ കഷ്ടം! എന്തിനായ് മഹാബലീ തിരികെപ്പോണം നാളെ? സുന്ദരം കൊള്ളാമോണം പരോളില്‍ മുങ്ങിക്കൂടെ? പത്രാസുകാട്ടും നാട്ടില്‍ രാഷ്ട്രീയചണ്ഡാളന്‍മാര്‍ ഉത്രാടനാളില്‍ നിന്നെ സ്വീകരിക്കുവാനെത്തും! വടിവാള്‍ , കുന്തം, കത്തി കൊടുവാള്‍ ,കമ്പിപ്പാര അടിയും, പിടിയുമായ് ഭരണം ചെയ്യുന്നവര്‍ ! സ്വാഗതം പറഞ്ഞവര്‍ പോകുന്നകണ്ടാല്‍ തോന്നും ശ്രീ ഗുരുവായൂരപ്പാ എന്തിത്ര തിരക്കായൊ? അക്രമം ഓണത്തപ്പാ നാടെങ്ങുമഴിമതി, വിഭ്രമം കാട്ടും ചില വക്രബുദ്ധികളയ്യോ. അമ്പതുമമ്പത്തൊന്നും വെട്ടിയും, നുറുക്കിയും ഇമ്പമായ് ജയില്‍വാഴും കൊമ്പത്തെ രാഷ്ട്രീയക്കാര്‍ ! വരിക ഭവാനെന്റെ ജീര്‍ണ്ണിച്ച ചെറ്റക്കുടില്‍ കരുണാപൂര്‍വ്വം കാട്ടീ മാബലി തലയാട്ടി. ചെത്തിയും ,ജമന്തിയും തുമ്പയുമരിപ്പൂവും, ചെത്തിനാം വെളുപ്പിച്ചൂ വ്യവസായച്ചെടിയും നട്ടു. മതവും ,സംസ്‌കാരവും മറന്നൂ ഗുരുവിന്റെ, കരവും പിഴുതെറി- ഞ്ഞാര്‍ത്തലച്ചാഹ്‌ളാദിച്ചൂ നിളതന്‍ സ്വപ്‌നങ്ങളെ തച്ചുടച്ചവളുടെ, നിറഞ്ഞ മാറിടങ്ങള്‍ 'ഷവ്വലാല്‍ 'കുത്തിക്ക
പുരാണകഥ                         കാക്കയുടെ കണ്ണ്‌പോയത് ഒരിക്കല്‍ ശ്രീരാമനും,സീതയും കാടിനുള്ളില്‍ വിശ്രമിക്കുന്ന സമയത്ത,് ഇന്ദ്രന്റെ അനുജന്‍ ജയന്തന്‍ ഒരു കാക്കയുടെ രൂപത്തില്‍ അവിടെയെത്തി. ആഹാരം കട്ടുതിന്നാനാണ്  കള്ളക്കാക്കയായ ജയന്തന്റെ വരവ്! വെയിലത്ത്  ഉണക്കാനിട്ടിരുന്ന ആഹാരം കൊത്തിത്തിന്നാനായി 'കാ...കാ...' എന്ന് കരഞ്ഞുവന്ന ജയന്തന്റെ നേര്‍ക്ക് സീതാദേവി, ഒരു കല്ലെടുത്ത് ഒറ്റയേറ്!!  'അമ്മേ'.....കല്ല് ദേഹത്തുകൊണ്ടപ്പോള്‍ ജയന്തന്‍കാക്കക്ക് നന്നായി വേദനിച്ചു. കാക്ക തന്റെ കൂര്‍ത്ത ചുണ്ടുകൊണ്ട് സീതാദേവിയെ ഒറ്റക്കൊത്ത്. സീതാദേവിയുടെ ശരീരം മുറിഞ്ഞ് ചോര വന്നു. ശീരാമദേവന് ഇതുകണ്ടപ്പോള്‍ കോപം വന്നു. ദേവന്‍ ഒരു പുല്ലുപറിച്ച് മന്ത്രം ചൊല്ലി...റപറപറപറ കാക്കപറ'.എന്നിട്ട് കാക്കയെ പുല്ലുകൊണ്ട് ഒരേറ്. പുല്ല് ഒരമ്പായി മാറി.  ജയന്തന്റെ കാര്യം കഷ്ടമായില്ലെ?  അവന്‍ പേടിച്ച്, പറന്നുപറന്ന് ് എല്ലാ ദൈവങ്ങളോടും തന്നെ രക്ഷിക്കണമേയെന്ന് കരഞ്ഞ് അപേക്ഷിച്ചു. ദേവന്‍മാര്‍ പറഞ്ഞു. 'ജയന്താ, നിന്നെ രക്ഷിക്കാനേ... ഞങ്ങള്‍ക്കാവില്ല.... നീ ശ്രീരാമദേവന്റെ അടുത്തു തന്നെ ചെന്ന് പറയ
Image
ശിശുദിനം നവംബര്‍ പതിനാലണഞ്ഞു നെഹ്‌റു പിറന്ന സുന്ദരസുദിനം! സ്വതന്ത്രഭാരതഭൂവിലെയാദ്യ- പ്രധാനമന്ത്രീ നെഹ്‌റു. കോട്ടില്‍ക്കുത്തിയ പൂവും, ചുണ്ടില്‍ കോമളമാം പുഞ്ചിരിയും. പിഞ്ചുകിടാങ്ങള്‍ സ്‌നേഹത്താലെ, കൊഞ്ചിമൊഴിഞ്ഞൂ ചാച്ചാ. നോക്കില്‍ വിരിയും കവിതയുമഴകായ് വാക്കില്‍ നിറയും സ്‌നേഹം. വെള്ളക്കാരവര്‍ പോയെന്നാലും കൊള്ളക്കാരാണിവിടെ! അങ്ങിന്‍ സ്‌നേഹജ്വാല പകര്‍ത്തി ഞങ്ങള്‍ നടത്തും സമരം. അതിനായ് സ്വര്‍ഗത്തെന്നാലും നീ പകരുകശക്തീ ചാച്ചാ!!
ചാച്ചാജി അച്ഛ ഇന്ന് നവംബർ പതിനാല് ചാച്ചാ നെഹ്‌റു പിറന്നൊരു തിരുനാള് ചുണ്ടിൽ വിരിയും നറു പുഞ്ചിരിയുണ്ട് കണ്ടോ വിരിയാറായൊരു പൂച്ചെണ്ട് കുഞ്ഞുമനസ്സിലിരിപ്പൂ ചാച്ചാജീ മാഞ്ഞുമറഞ്ഞൂ കാലം പലതായി ഭാരതപുത്രനോരായിരമഭിവാദ്യം നേരുക നേരുക ചാച്ചാജീ കീ ജയ്