Posts

Image
ആന്‍ ഐഡിയ സ്റ്റാര്‍ കടിയന്‍Posted by Sadasivankunji V.M. on September 15, 2011 at 11:00amView Blog കൊതുക്
മൂളിപ്പാട്ടും പാടിവരുന്നൂ
'ഗാനവിഭൂഷണ്‍' കൊതുകപ്പന്‍!
'സാസരീരിഗാഗമാമ'
പാടിവരുന്നൂ കൊതുകപ്പന്‍
പാട്ടുകള്‍ പാടിമയക്കീ നമ്മുടെ
ചോര കുടിച്ചാലയ്യയ്യോ
'സംഗതി' പോകും, 'ടെംപോ' പോകും,
പരഗതിയാകും സൂക്ഷിച്ചോ!
'സിറിഞ്ച് കൊമ്പുകള്‍' കൊണ്ടവനെങ്ങാന്‍
കടിച്ചിടാതേയിന്നവനെ,
'എലിമിനേഷന്‍' റൗണ്ടില്‍ നിര്‍ത്താന്‍
ഐഡിയ കാണണമെന്നെന്നും!!
കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്Posted by Sadasivankunji V.M. on September 22, 2011 at 8:07pmView Blog ഞായര്‍ വിതച്ചൂ പാടം; മുഴുവന്‍
ഞാറു വളര്‍ന്നല്ലോ.
തിങ്കള്‍ വന്നൂ വളമിട്ടല്ലോ
ഞാറിനു കതിരിട്ടൂ.
ചൊവ്വ വരുന്നേ കൊയ്യാറായി
നെല്ലു വിളഞ്ഞല്ലോ.
ബുധനോ കറ്റയെടുത്തുനടന്നൂ
കറ്റമെതിക്കേണം.
വ്യാഴം കറ്റമെതിക്കാന്‍ ബുധനുടെ
കൂടെപ്പോകുന്നു.
വെള്ളിക്കുട്ടന്‍ പാട്ടുകള്‍പാടി
നെല്ലും പാറ്റുന്നു.
ശനിയോ നെല്ലുമടുപ്പത്തിട്ട്,
ചോറുവിളമ്പുന്നു!!
കിടപ്പിലായിPosted by Sadasivankunji V.M. on October 8, 2011 at 11:38amView Blog അമ്പിളിമാമനെയെത്തിപ്പിടിക്കുവാന്‍
ശങ്കരന്‍ചേട്ടനോ പൂതിയായി.
അമ്പലമുറ്റത്തെയാലിന്‍ നിറുകിലായ്
ശങ്കരന്‍ചേട്ടനോ കേറ്റമായി.
ആലിന്റെമേലേറി മാമന്റെ മേലേക്ക്,
ചാടിയനേരത്തോ കഷ്ടമായി?
മാമനെക്കിട്ടാഞ്ഞ് താഴോട്ട് വീണയ്യൊ
കാലുമൊടിഞ്ഞു കിടപ്പിലായി!!
കുട്ടായീ... കഷ്ടായി!Posted by Sadasivankunji V.M. on October 8, 2011 at 3:19pmView Blog പഴുത്തമാങ്ങകള്‍ തിന്നാനായി
പാവം നമ്മുടെ കുട്ടായി,
പിടിച്ചുകേറിയനേരം മാങ്ങ
കടിച്ചുവീഴ്ത്തീ കുയിലമ്മ.
നിലത്തുവീണൊരു മാങ്ങയെടുക്കാം
എടുത്തുചാടീ കുട്ടായി.
കടിച്ചെടുത്തിട്ടോടീ മാങ്ങ
കടിയന്‍പട്ടി കഷ്ടായി!
കടംകവിതPosted by Sadasivankunji V.M. on October 8, 2011 at 4:36pmView Blog ഏതു വണ്ടി
കറുത്തിരുണ്ടൊരു വണ്ടിവരുന്നു
കാടും മേടും താണ്ടിവരുന്നു.
കേറില്ലാളുകളെന്നാലെങ്ങാന്‍
കേറിപ്പോയാല്‍ തകരും വണ്ടി.
ഡീസലുവേണ്ടാ ലൈറ്റും വേണ്ട,
പീപ്പീകാട്ടാന്‍ ഹോണുംവേണ്ട.
ബ്രേക്കാണെങ്കില്‍ മിനിമം ടയറുക-
ളെണ്ണാനല്‍പം വിഷമം തന്നെ.
തൊട്ടീടല്ലേ വണ്ടിയെയാരും
തൊട്ടാലി 'ഠാ' വട്ടം വണ്ടി!!
Image
'ഠ'Posted by Sadasivankunji V.M. on October 8, 2011 at 5:08pmView Blog അറിയില്ലമ്മേ
എങ്ങിനെയെഴുതും
ഞാനി 'ഠ'?
പറയാമമ്മൂ
തൊട്ടോളൂ ദേ
തേരട്ട.
അമ്മേ കാണുക
തേരട്ടയിതാ
'ഠാ'യായി
അങ്ങിനെയമ്മുപഠിച്ചൂ
പാഠം തേര 'ഠ'!!
നിലാവ്Posted by Sadasivankunji V.M. on September 9, 2011 at 11:30amView Blog പണ്ടൊരു ഞാറ്റുവേല മിഥുനം പകുതിയില്‍
കൊണ്ടുവന്നു ഞാനെങ്ങുന്നോ കുത്തിയ തൈച്ചെമ്പകം,
വളര്‍ന്നൂ പരിമളം വിടര്‍ത്തും സൂനങ്ങളെ,
വിളിച്ചു കാണിക്കട്ടെ ഞാനെന്റെ കിടാങ്ങളെ.
കുയിലും, കുഞ്ഞിപ്രാവും കൂകിയും കുറുകിയും
വെയില്‍ കായുവാനെന്നൂമിരിപ്പൂ ചെമ്പകത്തില്‍!
വിടര്‍ന്ന പൂക്കള്‍ കണ്ടിട്ടാനന്ദം വഴിയുമെന്‍
വിടര്‍ന്ന കണ്ണില്‍ കണ്ടേനായിരം പൊന്‍ചെമ്പകം!
മാനത്ത് തെന്നിപ്പായും പൂര്‍ണ്ണേന്ദു പകര്‍ന്നൊരാ,
പാല്‍നിലാവോണക്കോടി പുതച്ചൂ തൈച്ചെമ്പകം!
പൊന്‍നിലാവത്ത് പൂക്കും പൂക്കളോ, പൂര്‍ണ്ണേന്ദുവോ
ചന്ദ്രികാ വസന്തത്തില്‍ ചെമ്പകമലരുകള്‍!
പുല്‍ക്കൊടി കാണുമ്പോഴും, തൂമഞ്ഞു വീഴുമ്പോഴും
കല്പിതമാവാറുള്ളെന്‍ ചിന്തകളേറെക്കാലം
പിറകോട്ടേതോ പൊന്നിന്‍ ചിങ്ങമാസത്തില്‍ വന്നു
വിടരും പൂക്കള്‍ കണ്ണില്‍ പടരുന്നോണക്കാലം
ഭാവനപ്പൂങ്കാവനം നിറയെപ്പൂക്കള്‍ ഓണ-
പ്പാട്ടുകള്‍, വള്ളംകളി, തുമ്പിതുള്ളലിന്‍ മേളം ഇന്നിപ്പൊന്‍ നിലാവത്ത് കണ്ണില്‍നിന്നൊരു തുള്ളി
ക്കണ്ണുനീര്‍ വീഴാന്‍ മാത്രം അന്നത്തെയോണക്കാലം?
ഓണത്തിനുത്രാടത്തില്‍ പൂനിലാപ്രഭയെങ്ങും
പാരിടം മുഴുവനും പാല്‍ശോഭ വിരിയിക്കെ,
രാഹുലെന്‍ കാ…