പുരാണകഥ                         കാക്കയുടെ കണ്ണ്‌പോയത്

ഒരിക്കല്‍ ശ്രീരാമനും,സീതയും കാടിനുള്ളില്‍ വിശ്രമിക്കുന്ന സമയത്ത,്
ഇന്ദ്രന്റെ അനുജന്‍ ജയന്തന്‍ ഒരു കാക്കയുടെ രൂപത്തില്‍ അവിടെയെത്തി.
ആഹാരം കട്ടുതിന്നാനാണ്  കള്ളക്കാക്കയായ ജയന്തന്റെ വരവ്!

വെയിലത്ത്  ഉണക്കാനിട്ടിരുന്ന ആഹാരം കൊത്തിത്തിന്നാനായി 'കാ...കാ...'
എന്ന് കരഞ്ഞുവന്ന ജയന്തന്റെ നേര്‍ക്ക് സീതാദേവി, ഒരു കല്ലെടുത്ത്
ഒറ്റയേറ്!!

 'അമ്മേ'.....കല്ല് ദേഹത്തുകൊണ്ടപ്പോള്‍ ജയന്തന്‍കാക്കക്ക് നന്നായി വേദനിച്ചു.

കാക്ക തന്റെ കൂര്‍ത്ത ചുണ്ടുകൊണ്ട് സീതാദേവിയെ ഒറ്റക്കൊത്ത്.
സീതാദേവിയുടെ ശരീരം മുറിഞ്ഞ് ചോര വന്നു.

ശീരാമദേവന് ഇതുകണ്ടപ്പോള്‍ കോപം വന്നു. ദേവന്‍ ഒരു പുല്ലുപറിച്ച് മന്ത്രം
ചൊല്ലി...റപറപറപറ കാക്കപറ'.എന്നിട്ട് കാക്കയെ പുല്ലുകൊണ്ട് ഒരേറ്. പുല്ല്
ഒരമ്പായി മാറി.

 ജയന്തന്റെ കാര്യം കഷ്ടമായില്ലെ?  അവന്‍ പേടിച്ച്, പറന്നുപറന്ന് ് എല്ലാ
ദൈവങ്ങളോടും തന്നെ രക്ഷിക്കണമേയെന്ന് കരഞ്ഞ് അപേക്ഷിച്ചു.

ദേവന്‍മാര്‍ പറഞ്ഞു. 'ജയന്താ, നിന്നെ രക്ഷിക്കാനേ...
ഞങ്ങള്‍ക്കാവില്ല.... നീ ശ്രീരാമദേവന്റെ അടുത്തു തന്നെ ചെന്ന് പറയൂ'.

ഒടുവില്‍ ജയന്തന്‍ കാക്ക, ശ്രീരാമദേവന്റെ കാലില്‍ വീണ് കരഞ്ഞു.

 'എന്നെ രക്ഷിക്കണം...എന്നെ രക്ഷിക്കണം'.

കാക്കയോട് സ്‌നേഹം തോന്നി ശ്രീരാമദേവന്. ദേവന്‍ ജയന്തനെ അനുഗ്രഹിച്ചു.
അമ്പ് ദേഹത്തുകൊള്ളിച്ചില്ല. പിന്നെയോ അമ്പ് ജയന്തന്റെ ഒരുകണ്ണില്‍
മാത്രംകൊള്ളിച്ചു.

അങ്ങിനെ ആഹാരം കട്ടെടുക്കാന്‍ വന്ന കാക്കക്ക് ശിക്ഷ കിട്ടി. അവന് ഒരു
കണ്ണ് നഷ്ടമായി.

അന്നുമുതല്‍ ഇന്നും കാക്കകള്‍ക്ക്  ഒരു കണ്ണില്ലെന്നാണ് വിശ്വാസം!!!

Comments

Popular posts from this blog

മഴക്കവിത

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്