കുട്ടികള്‍ക്കായി കഥാകവിത
പാണ്ടന്നൂരൊരു പാണ്ടന്‍ നായ്
വയറുവിശന്നു നടക്കുമ്പോള്‍
കണ് ടൂ ദൂരെയൊരെല്ലിന്‍ കൂട്ടം
പാണ്ടനു വായില്‍ വെള്ളപ്പൊക്കം!
പുഴയുടെ മറുകരയാണല്ലോ
പാണ്ടന്‍ പാര്‍ക്കും ചെറുവീട്.
പാലം കയറാം വീടെത്താം
എല്ലുകടിച്ചു രസിച്ചീടാം.
പാണ്ടന്‍ കേറീ പാലത്തില്‍
മെല്ലെനടന്നൂ ഗമയോടെ.
അപ്പോള്‍ പുഴയിലെ വെള്ളത്തില്‍
ഒഴുകിപ്പോകും വെള്ളത്തില്‍
ഹയ്യട! താഴെ ഒരു നായ!
അവനുടെ വായിലുമെല്ലൊന്ന്
തട്ടിയെടുക്കാമതുകൂടി
പാണ്ടനുതോന്നീ അതിമോഹം.
താഴെ നോക്കീ മണ്ടച്ചാര്‍
'ബൗബൗബൗബൗ' കുരയായി.
അയ്യോകഷ്ടം! പാണ്ടന്റെ
എല്ലുകിടപ്പൂ വെള്ളത്തില്‍ !
മണ്ടന്‍ പാണ്ടനു സങ്കടമായ്
മണ്ടന്‍ മണ്ടീ മിണ്ടാതെ!!!
Comments