സദാശിവന്റെ ഭാര്യ

(തിരുവൈരാണിക്കുളം പ്രശസ്തമായ ശിവപാര്‍വ്വതീക്ഷേത്രം. പന്ത്രണ്ടുദിവസം മാത്രം ദേവീനട തുറക്കും. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നു. ഈ കവിത എനിക്ക് സത്ബുദ്ധിയുണ്ടാക്കട്ടെ.)

ദേവീ അമ്മേ

ദേവീ പാര്‍വ്വതിതന്റെ നാമമഖിലം
        പാടിപ്പുകഴ്ത്തീടുവാന്‍
ആവില്ലൊട്ടുമനന്തനെന്തിനടിയന്‍
       പാഴായ് ശ്രമിച്ചീടണം?
ആവാമീനടതന്നില്‍ നിന്നുമുരുകാന്‍
       മാത്രം; തരൂ നിന്‍ കൃപ
ശ്രീവൈരാണിക്കുളദേശമിങ്ങമരുമെന്‍
         ശ്രീ ശങ്കരീ പാഹിമാം.

നെയ്യും, മുന്തിരി, പാലുതേനിതിലെഴും
         നാനാരസം ചൊല്ലിടാ-
നില്ലാര്‍ക്കും കഴിയില്ലയെന്നതതുപോല്‍
          ദേവീ കൃപാസാഗരം.
മുക്കണ്ണന്നുടെ കണ്ണുകള്‍ക്കനുഭവം
         നല്‍കുന്ന ദേവീ തൊഴാം
ശ്രീവൈരാണിക്കുളദേശമിങ്ങമരുമെന്‍
         ശ്രീ ശങ്കരീ  പാഹിമാം.

കണ്ടാല്‍ കുങ്കുമകാന്തി നെറ്റി; മുഖവും
        കാണുന്ന സൂര്യപ്രഭാ
കണ്ണിന്നഞ്ജനശോഭയും, അരയിലായ്
        മിന്നുന്നരഞ്ഞാണവും,
ശോഭിക്കും മണികുണ്ഠലം, തെളുതെളെ
       പട്ടിന്റെ പൊന്നാടയും
ശ്രീവൈരാണിക്കുളദേശമിങ്ങമരുമെന്‍
       ശ്രീ ശങ്കരീ  പാഹിമാം
.
ഹേ ഗൗരീ ഭക്തനീഞാന്‍ ചപലഹൃദയനായ്
       നില്‍പ്പൂ വിഭക്ത്യാ, തരൂ
കാരുണ്ണ്യാരസസാഗരം പ്രിയതരം
       വൈകാതെയെന്നംബികേ
പാമ്പിന്‍ കൂട്ടമണിഞ്ഞിടുന്നവനുടല്‍
        പൂജിക്കുമെന്‍ പാര്‍വ്വതീ
ശ്രീവൈരാണിക്കുളദേശമിങ്ങമരുമെന്‍
          ശ്രീ ശങ്കരീ  പാഹിമാം.
Comments

Popular posts from this blog

മഴക്കവിത