Get link Facebook X Pinterest Email Other Apps October 21, 2012 ഹേ കൃഷ്ണാ! Posted by Sadasivankunji V.M. on November 25, 2011 at 12:30am View Blog ചൊടിമലരിണയെത്തഴുകാന്‍ വെമ്പും മുരളികയാവാം കണ്ണാ.ഹരിമുരളീരവമൊഴുകട്ടേ മമനിരുപമ മോഹന കൃഷ്ണാ.കാളിന്ദീതടവിപിനം തവപദകാല്ത്താളത്താല് ശാന്തം.കാളിയദര്‍പ്പമടക്കിയ ദേവാകാമിതയാണീ രാധ.യമുനാതീരവിഹാരീ മാധവ,മധുരാഭുവനവിഹാരീ,ഹൃദയം പ്രമദം, വിരഹം കഠിനംഹരിനീതന്നേ ശരണം!! Get link Facebook X Pinterest Email Other Apps Comments
മഴക്കവിത March 11, 2012 ഇടവപ്പാതിയടുത്തപ്പോള്‍ ചറപറ മഴയുടെ വരവായി പല വര്‍ണത്തില്‍ രൂപത്തില്‍ കുടകള്‍ വേണം ചൂടീടാന്‍ അമ്മച്ച്ചിക്കൊരു കുടവേണം സ്വിച്ച്ചിട്ടെന്നാല്‍ നിവരേണം ഫാദറിനുള്ളോരു കുടയെന്നാല്‍ ഫോറിന് തന്നെയാകേണം തീറ്റക്കാരന് റപ്പായിക്കൊരു കൂറ്റന്‍ കാലന് കുടവേണം പിശുക്കാനായൊരു കേശുവിനെന്നും കുടക്കു പകരം വാഴയില Read more
കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട് March 11, 2012 ഞായര്‍ വിതച്ചൂ പാടം; മുഴുവന്‍ ഞാറു വളര്‍ന്നല്ലോ. തിങ്കള്‍ വന്നൂ വളമിട്ടല്ലോ ഞാറിനു കതിരിട്ടൂ. ചൊവ്വ വരുന്നേ കൊയ്യാറായി നെല്ലു വിളഞ്ഞല്ലോ. ബുധനോ കറ്റയെടുത്തുനടന്നൂ കറ്റമെതിക്കേണം. വ്യാഴം കറ്റമെതിക്കാന്‍ ബുധനുടെ കൂടെപ്പോകുന്നു. വെള്ളി ക്കുട്ടന് പാട്ടുകള്‍പാടി നെല്ലും പാറ്റുന്നു. ശനി യോ നെല്ലുമടുപ്പത്തിട്ട്, ചോറുവിളമ്പുന്നു!! Read more
October 21, 2012 കുട്ടികള്‍ക്കായി കഥാകവിത Posted by Sadasivankunji V.M. on July 24, 2012 at 11:00am View Blog പാണ്ടന്‍ നായ പാണ്ടന്നൂരൊരു പാണ്ടന്‍ നായ് വയറുവിശന്നു നടക്കുമ്പോള്‍ കണ് ടൂ ദൂരെയൊരെല്ലിന് കൂട്ടം പാണ്ടനു വായില്‍ വെള്ളപ്പൊക്കം! പുഴയുടെ മറുകരയാണല്ലോ പാണ്ടന്‍ പാര്‍ക്കും ചെറുവീട്. പാലം കയറാം വീടെത്താം എല്ലുകടിച്ചു രസിച്ചീടാം. പാണ്ടന്‍ കേറീ പാലത്തില്‍ മെല്ലെനടന്നൂ ഗമയോടെ. അപ്പോള്‍ പുഴയിലെ വെള്ളത്തില്‍ ഒഴുകിപ്പോകും വെള്ളത്തില്‍ ഹയ്യട! താഴെ ഒരു നായ! അവനുടെ വായിലുമെല്ലൊന്ന് തട്ടിയെടുക്കാമതുകൂടി പാണ്ടനുതോന്നീ അതിമോഹം. താഴെ നോക്കീ മണ്ടച്ചാര് 'ബൗബൗബൗബൗ' കുരയായി. അയ്യോകഷ്ടം! പാണ്ടന്റെ എല്ലുകിടപ്പൂ വെള്ളത്തില്‍ ! മണ്ടന്‍ പാണ്ടനു സങ്കടമായ് മണ്ടന്‍ മണ്ടീ മിണ്ടാതെ!!! Read more
Comments