ഞാന്‍ ഭ്രൂണം!
ഗര്‍ഭപാത്രമെന്ന തടവറയിലെ
വിചാരണത്തടവുകാരി?
അടര്‍ന്നുവീണ എന്നെയോര്‍ത്ത്
അച്ഛന്‍ ആനന്ദിക്കുകയായിരുന്നു!
അടിവയറ്റില്‍ ചിതയൊരുക്കി
അമ്മആശ്വസിക്കുകയായിരുന്നു!
കഴുത്തറുക്കാന്‍ തുടങ്ങുന്ന വൈദ്യന്
ആര്‍ത്തിയും, ആവേശവുമായിരുന്നു!
ഞാന്‍ മരിക്കാന്‍ തെയ്യാറാണ്.
മരിക്കുംമുന്‍പ് ഒന്നുചോദിച്ചോട്ടെ,
അമ്മേ;അമ്മ സുഖമായിരിക്കുന്നോ????

Comments

Popular posts from this blog

മഴക്കവിത