Posts

Showing posts from 2012
Image
ആന്‍ ഐഡിയ സ്റ്റാര്‍ കടിയന്‍Posted by Sadasivankunji V.M. on September 15, 2011 at 11:00amView Blog കൊതുക്
മൂളിപ്പാട്ടും പാടിവരുന്നൂ
'ഗാനവിഭൂഷണ്‍' കൊതുകപ്പന്‍!
'സാസരീരിഗാഗമാമ'
പാടിവരുന്നൂ കൊതുകപ്പന്‍
പാട്ടുകള്‍ പാടിമയക്കീ നമ്മുടെ
ചോര കുടിച്ചാലയ്യയ്യോ
'സംഗതി' പോകും, 'ടെംപോ' പോകും,
പരഗതിയാകും സൂക്ഷിച്ചോ!
'സിറിഞ്ച് കൊമ്പുകള്‍' കൊണ്ടവനെങ്ങാന്‍
കടിച്ചിടാതേയിന്നവനെ,
'എലിമിനേഷന്‍' റൗണ്ടില്‍ നിര്‍ത്താന്‍
ഐഡിയ കാണണമെന്നെന്നും!!
കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്Posted by Sadasivankunji V.M. on September 22, 2011 at 8:07pmView Blog ഞായര്‍ വിതച്ചൂ പാടം; മുഴുവന്‍
ഞാറു വളര്‍ന്നല്ലോ.
തിങ്കള്‍ വന്നൂ വളമിട്ടല്ലോ
ഞാറിനു കതിരിട്ടൂ.
ചൊവ്വ വരുന്നേ കൊയ്യാറായി
നെല്ലു വിളഞ്ഞല്ലോ.
ബുധനോ കറ്റയെടുത്തുനടന്നൂ
കറ്റമെതിക്കേണം.
വ്യാഴം കറ്റമെതിക്കാന്‍ ബുധനുടെ
കൂടെപ്പോകുന്നു.
വെള്ളിക്കുട്ടന്‍ പാട്ടുകള്‍പാടി
നെല്ലും പാറ്റുന്നു.
ശനിയോ നെല്ലുമടുപ്പത്തിട്ട്,
ചോറുവിളമ്പുന്നു!!
കിടപ്പിലായിPosted by Sadasivankunji V.M. on October 8, 2011 at 11:38amView Blog അമ്പിളിമാമനെയെത്തിപ്പിടിക്കുവാന്‍
ശങ്കരന്‍ചേട്ടനോ പൂതിയായി.
അമ്പലമുറ്റത്തെയാലിന്‍ നിറുകിലായ്
ശങ്കരന്‍ചേട്ടനോ കേറ്റമായി.
ആലിന്റെമേലേറി മാമന്റെ മേലേക്ക്,
ചാടിയനേരത്തോ കഷ്ടമായി?
മാമനെക്കിട്ടാഞ്ഞ് താഴോട്ട് വീണയ്യൊ
കാലുമൊടിഞ്ഞു കിടപ്പിലായി!!
കുട്ടായീ... കഷ്ടായി!Posted by Sadasivankunji V.M. on October 8, 2011 at 3:19pmView Blog പഴുത്തമാങ്ങകള്‍ തിന്നാനായി
പാവം നമ്മുടെ കുട്ടായി,
പിടിച്ചുകേറിയനേരം മാങ്ങ
കടിച്ചുവീഴ്ത്തീ കുയിലമ്മ.
നിലത്തുവീണൊരു മാങ്ങയെടുക്കാം
എടുത്തുചാടീ കുട്ടായി.
കടിച്ചെടുത്തിട്ടോടീ മാങ്ങ
കടിയന്‍പട്ടി കഷ്ടായി!
കടംകവിതPosted by Sadasivankunji V.M. on October 8, 2011 at 4:36pmView Blog ഏതു വണ്ടി
കറുത്തിരുണ്ടൊരു വണ്ടിവരുന്നു
കാടും മേടും താണ്ടിവരുന്നു.
കേറില്ലാളുകളെന്നാലെങ്ങാന്‍
കേറിപ്പോയാല്‍ തകരും വണ്ടി.
ഡീസലുവേണ്ടാ ലൈറ്റും വേണ്ട,
പീപ്പീകാട്ടാന്‍ ഹോണുംവേണ്ട.
ബ്രേക്കാണെങ്കില്‍ മിനിമം ടയറുക-
ളെണ്ണാനല്‍പം വിഷമം തന്നെ.
തൊട്ടീടല്ലേ വണ്ടിയെയാരും
തൊട്ടാലി 'ഠാ' വട്ടം വണ്ടി!!
Image
'ഠ'Posted by Sadasivankunji V.M. on October 8, 2011 at 5:08pmView Blog അറിയില്ലമ്മേ
എങ്ങിനെയെഴുതും
ഞാനി 'ഠ'?
പറയാമമ്മൂ
തൊട്ടോളൂ ദേ
തേരട്ട.
അമ്മേ കാണുക
തേരട്ടയിതാ
'ഠാ'യായി
അങ്ങിനെയമ്മുപഠിച്ചൂ
പാഠം തേര 'ഠ'!!
നിലാവ്Posted by Sadasivankunji V.M. on September 9, 2011 at 11:30amView Blog പണ്ടൊരു ഞാറ്റുവേല മിഥുനം പകുതിയില്‍
കൊണ്ടുവന്നു ഞാനെങ്ങുന്നോ കുത്തിയ തൈച്ചെമ്പകം,
വളര്‍ന്നൂ പരിമളം വിടര്‍ത്തും സൂനങ്ങളെ,
വിളിച്ചു കാണിക്കട്ടെ ഞാനെന്റെ കിടാങ്ങളെ.
കുയിലും, കുഞ്ഞിപ്രാവും കൂകിയും കുറുകിയും
വെയില്‍ കായുവാനെന്നൂമിരിപ്പൂ ചെമ്പകത്തില്‍!
വിടര്‍ന്ന പൂക്കള്‍ കണ്ടിട്ടാനന്ദം വഴിയുമെന്‍
വിടര്‍ന്ന കണ്ണില്‍ കണ്ടേനായിരം പൊന്‍ചെമ്പകം!
മാനത്ത് തെന്നിപ്പായും പൂര്‍ണ്ണേന്ദു പകര്‍ന്നൊരാ,
പാല്‍നിലാവോണക്കോടി പുതച്ചൂ തൈച്ചെമ്പകം!
പൊന്‍നിലാവത്ത് പൂക്കും പൂക്കളോ, പൂര്‍ണ്ണേന്ദുവോ
ചന്ദ്രികാ വസന്തത്തില്‍ ചെമ്പകമലരുകള്‍!
പുല്‍ക്കൊടി കാണുമ്പോഴും, തൂമഞ്ഞു വീഴുമ്പോഴും
കല്പിതമാവാറുള്ളെന്‍ ചിന്തകളേറെക്കാലം
പിറകോട്ടേതോ പൊന്നിന്‍ ചിങ്ങമാസത്തില്‍ വന്നു
വിടരും പൂക്കള്‍ കണ്ണില്‍ പടരുന്നോണക്കാലം
ഭാവനപ്പൂങ്കാവനം നിറയെപ്പൂക്കള്‍ ഓണ-
പ്പാട്ടുകള്‍, വള്ളംകളി, തുമ്പിതുള്ളലിന്‍ മേളം ഇന്നിപ്പൊന്‍ നിലാവത്ത് കണ്ണില്‍നിന്നൊരു തുള്ളി
ക്കണ്ണുനീര്‍ വീഴാന്‍ മാത്രം അന്നത്തെയോണക്കാലം?
ഓണത്തിനുത്രാടത്തില്‍ പൂനിലാപ്രഭയെങ്ങും
പാരിടം മുഴുവനും പാല്‍ശോഭ വിരിയിക്കെ,
രാഹുലെന്‍ കാ…
Image
നമ്മുടെ ക്ഷേത്രകലകള്‍Posted by Sadasivankunji V.M. on November 30, 1999 at 12:00pmView Blog അര്‍ജ്ജുനനൃത്തം
പേര് സൂചിപ്പിക്കുന്നതുപോലെതന്നെ പഞ്ചപാണ്ഡവരില്‍ മൂന്നാമനും, വില്ലാളിവീരനുമായ അര്‍ജ്ജുനന്റെ കഥയുമായി ബന്ധപ്പെട്ട ഒരു ക്ഷേത്രകലയാണ് 'അര്‍ജ്ജുനനൃത്തം' .

          ആയോധനകലയില്‍ മാത്രമല്ല നൃത്തം, സംഗീതം മുതലായ ലളിതകലകളിലും നിപുണനായിരുന്നു അര്‍ജ്ജുനന്‍് .അപ്‌സരസ്‌സുകളില്‍ നിന്നാണ് അദ്ദേഹം നൃത്തവും, സംഗീതവും അഭ്യസിച്ചത് .ഭാരതയുദ്ധത്തില്‍ പാണ്ഡവര്‍ വിജയിച്ചപ്പോള്‍ കാളീപ്രീതിക്കായി അര്‍ജ്ജുനന്‍് നൃത്തം ചെയ്തു. ഇതിന്റെ ഓര്‍മ്മപ്പെടുത്തലായി 'അര്‍ജ്ജുനനൃത്തം' ക്ഷേത്രങ്ങളില്‍ അവതരിപ്പിച്ചുപോരുന്നു.

          അര്‍ജ്ജുനനൃത്തം ഒറ്റയായോ, ജോടിയായിട്ടോ അവതരിപ്പിക്കുന്നു. ഭദ്രകാളീക്ഷേത്രങ്ങളിലോ, ഭഗവതീക്ഷേത്രങ്ങളിലോ മാത്രം അവതരിപ്പിച്ചുപോരുന്ന ഈ ക്ഷേത്രകലാരൂപം അര്‍ജ്ജുനന്‍ കാളീപ്രീതിക്കായി നൃത്തം ചെയ്തതിനാലാവണം ദേവീക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോയത് .കൊല്ലം, കേട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഈ കലാരൂപത്തിന് കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ അത്ര പ…
തത്തമ്മPosted by Sadasivankunji V.M. on October 29, 2011 at 3:10amView Blog മുറ്റത്തെ മാവിന്റെ
ചില്ലയില്‍ വന്നൊരു
തത്തമ്മ പാട്ടുപാടി - തിത്തൈ
തത്തമ്മ ആട്ടമാടി.

പെട്ടെന്ന് മാവിന്റെ
ചില്ലയില്‍ നിന്നൊരു
മത്തങ്ങാ മാങ്ങ വീണു - പൊത്തോം
ഞെട്ടറ്റ് താഴെ വീണു.

തത്തമ്മ പേടിച്ചു പോയി - പാവം
എങ്ങോ പറന്നു പോയി.
കുട്ടന് മാമ്പഴം കിട്ടി - കുട്ടന്‍
കൂട്ടുകാരൊത്തു കൈകൊട്ടി
Image
ശരണാര്‍ത്ഥിPosted by Sadasivankunji V.M. on October 21, 2011 at 9:51amView Blog ശബരിഗിരീശ പുരാന്തക നന്ദനാ നീ
അനുനിമിഷം മമ മാനസത്തിലെത്തൂ
പരിചരണന്നടിയന്‍ തുണയങ്ങു മാത്രമാണീ,
ചരണ സരോജമതിങ്കലണഞ്ഞിടുമ്പോള്‍.

പശുപതിനന്ദന പമ്പയില്‍ കുളിച്ച്
അശുചികളൊക്കെയകറ്റി ശുദ്ധമാക്കി
അശുവടിയന്‍ സവിധത്തിലെത്തിടുമ്പോള്‍,
കല്മഷമൊക്കെയൊഴിഞ്ഞു പോയിടേണം.

ഇരുമുടിയേന്തി കറുപ്പുടുത്തു നാവില്‍
ശരണമുഖാന്തരമായി സഹിക്കവയ്യാ
കരിമലകേറ്റമതെന്റെ കാലധര്‍മ്മം
കരമതുനല്‍കിയനുഗ്രഹിക്കവേണം

മഹിഷിയെ സുന്ദരിയാക്കി വാമഭാഗേ
മരുവിടുവാനവിടുന്നനുഗ്രഹിച്ചു.
മഹിഷമതാണടിയന്‍ ഭഗവാനെനിക്ക്
മഹിയിലെ ദുഖമകറ്റി രക്ഷയേകു.

പരഗതിതേടിയണഞ്ഞതെങ്കിലും ഞാന്‍
പടിപതിനെട്ടു കരേറുവാനസാദ്ധ്യം!
പദകമലം സ്തുതി ചെയ്തുകൊണ്ടു ഞാനും
പരമപദം അണയാന്‍ ശരണം തരേണം!
Image
ഒരു പോത്തിന്റെ വിലാപംPosted by Sadasivankunji V.M. on September 26, 2011 at 10:10pmView Blog
അമ്മതന്‍ അകിടോരം ചൂടേറ്റ് മയങ്ങുമ്പോള്‍,
പിഞ്ചുപോത്തിന്‍ നെറ്റിയില്‍ രണ്ടിറ്റുകണ്ണീര്‍ വീണു.
എത്തിയോ തുലാവര്‍ഷമിത്രയും നേരത്തെയെ-
ന്നോര്‍ത്തവന്‍ നോക്കുന്നേരം, പോത്തമ്മ കരയുന്നു!

ഞാനൊന്നു കൂത്താടിയാല്‍ തീരുമെന്‍ മാതാവിന്റെ,
രോദനം കുഞ്ഞിപ്പോത്തുണ്ടോടുന്നു തുള്ളിച്ചാടി.
അമ്മതന്നഴകേറും മുഖത്തിന്‍ വാട്ടം തെല്ലും,
ഇല്ലില്ല കുറഞ്ഞില്ല അമ്മേ ഞാന്‍ തരാമുമ്മ.

മൂക്കോട്മൂക്ക് ചേര്‍ത്തു പോത്തു പൊന്‍കിടാവിന്റെ,
മൂര്‍ദ്ധാവില്‍ ചുംബിച്ചിട്ടു മുതുകില്‍ നക്കിത്തോര്‍ത്തി!
തുള്ളിച്ചാടിയ ക്ഷീണം തെല്ലും മാറിടാഞ്ഞവന്‍,
അമ്മതന്നകിടിനെ തന്‍ മുഖത്തോടുചേര്‍ത്തു!

തുള്ളിപോലും നീ ബാക്കി വക്കാതെ കുടിക്കുക
ഇന്നീയമ്മതന്‍ മാറില്‍ പറ്റിച്ചേര്‍ന്നുറങ്ങുക.
നാളെ നീയെഴുന്നേല്‍ക്കും മുന്‍പ് ഞാന്‍ പരലോകം
പൂകിയിട്ടുണ്ടാകും തീര്‍ച്ച ഇന്നമ്മയുറങ്ങില്ല..

കരയില്ലമ്മ തെല്ലും കശാപ്പുകത്തിയെന്റെ,
കുരലില്‍ കയറുമ്പോള്‍ മകനെ വിചാരിക്കും.
നീ വളര്‍ന്നൊരു വല്യ പോത്തായിത്തീര്‍ന്നീടണം
ധീരനായ് വളരണം അച്്ഛനെപ്പോലാകണം.

മൂക്കയര്‍ പൊട്ടിച്ഛച്ഛന്‍ കശാപ്പുകാരന്‍ വയര്‍
വെട്ടി ക…
കണിക്കൊന്നPosted by Sadasivankunji V.M. on October 14, 2011 at 9:45amView Blog അമ്പലമുറ്റത്തെയാലിന്നടുത്തായി-
ട്ടുണ്ടല്ലോ നല്ല കണിക്കൊന്ന.
അങ്ങോട്ടുമിങ്ങോട്ടും പോകുന്ന നാട്ടാര്‍ക്കു
കണ്ണിനു കിട്ടിയ സൗഭാഗൃം.
അന്നേരം നാണിച്ചു നില്‍ക്കുമീപ്പെണ്ണിന്റെ,
കമ്മല്‍പ്പൂവിന്നെന്തു ചാഞ്ചാട്ടം.
ആ നന്ദപുത്രനോ പീതാംബരം കെട്ടി-
ആനന്ദരൂപിയായ് നില്‍ക്കുന്നോ?
പൊന്നേ കനകമേ നീയറിഞ്ഞീലയോ
ഇന്നാണു മേടവിഷുപ്പുലരി.
നിന്നെത്തഴുകി വരുന്ന കാറ്റില്‍ വന്നു
നിന്നപ്പോള്‍ ഞാനൊരു കുഞ്ഞായി.
പൊന്നിളം ചില്ലയില്‍ കൂടുകൂട്ടി പ്രേമ
പഞ്ചമം പാടി വിഷുപ്പക്ഷി.
എന്നാലുമെന്റെ കണിക്കൊന്നേ കഷ്ട-
മെങ്ങുപോയെങ്ങുപോയ് നിന്‍ സുഗന്ധം?
ഇല്ലില്ല പാരിതിലാരുമില്ല ചോല്ലാ-
മെല്ലാം തികഞ്ഞിട്ടു ദൈവം പോലും
ഇന്നു നീയിത്തിരിപ്പൂതരികില്‍ ഞാനി-
ന്നെന്തു പകരം നിനക്കു നല്‍കാന്‍?
ഉമ്മകളായിരം തന്നിടണോ നിന-
ക്കുപ്പേരി പപ്പടം സദൃ വേണോ?
അച്ഛനോടായിപ്പറഞ്ഞിട്ടു ഞാന്‍ വല്ല
മിഠായി വാങ്ങിത്തരേണമെന്നോ?
എന്തുവേണം നിനക്കെന്തുവേണം? കണി-
ക്കൊന്നപ്പൂവല്‍പമെനിക്കും വേണം.
വന്നേക്കണം നീയടുത്തമേടക്കാല
മല്ലെങ്കില്‍ നിന്നോടുകൂട്ടില്ല.
സ്വപ്‌നകാമുകി സാത്താന്‍ പ്രേയസിPosted by Sadasivankunji V.M. on October 25, 2011 at 1:41pmView Blog ആലോലനീലവിലോചനത്താല്‍ നമ്മ-
ളായിരം സ്വപ്നങ്ങള്‍ തീര്‍ത്തു.
കാര്‍മുകില്‍ കാര്‍കൂന്തലെന്റെ മാറില്‍, നൂറു
വാര്‍മുകിലായിപ്പടര്‍ന്നു.
താരിളം ചുണ്ടുകളെന്‍ മോഹ വല്ലിയില്‍
തീയായ് പടര്‍ന്നുല്ലസിച്ചു.
കുഞ്ഞു നുണക്കുഴിക്കുള്ളിലെയോളത്തില്‍
കുഞ്ഞായി നീന്തിത്തുടിച്ചു.
പൂവണിമേനിയെച്ചുറ്റിവരിയുന്ന
ദാവണിയാവാന്‍ കൊതിച്ചു.
പാദങ്ങളില്‍ സ്വരമേളമുതിര്‍ക്കുന്ന
പാദസരങ്ങളായാലോ?
നേരം പ്രഭാതത്തില്‍ നീവന്ന നേരത്തു
നീരാളം നാം പങ്കുവച്ചു.
പ്രേമരസാമൃതമൂട്ടുവാനായി ഞാ-
നാമുഖമെന്നോടു ചേര്‍ക്കെ,
ആരോ പുതപ്പുമടര്‍ത്തിമാറ്റി- എന്റെ
ചാരത്തു വന്നു പുലമ്പി.
ഒന്നു ചിണുങ്ങി ഞാനെന്റെ സ്വപ്നങ്ങളില്‍
വന്ന പിശാചിനെ നോക്കി?
അന്നേരമയ്യോ പുലമ്പലിന്‍ തീജ്വാല
വന്നെന്റെ കര്‍ണ്ണം കരിച്ചു.
ഭാര്യയെ വന്ദിച്ചു ഞാനെന്‍ അടുക്കള
ക്കാര്യങ്ങള്‍ നോക്കുവാന്‍ പോയി
പാവമെന്‍ കാമുകിയെന്‍ മനവാടിയില്‍
പൂവായ് സുഗന്ധം പടര്‍ത്തി!!
മുത്തശ്ശിമാവിനോട്Posted by Sadasivankunji V.M. on November 5, 2011 at 9:50pmView Blog മുറ്റത്തെ മുത്തശ്ശിമാവേ തരിക നീ
ചെറ്റെന്ന് നല്ല പഴൂത്ത മാങ്ങ.
കുഞ്ഞിളംകാറ്റിന്റെയാലോലമാട്ടലും,
മഞ്ഞക്കിളിയുടെ ചൂളം വിളികളും,
പൊന്നിന്‍ പ്രഭാതത്തിലെത്തുമിളം വെയില്‍
ചിന്നിപ്പടരുന്ന മാന്തളിര്‍ ശോഭയും,
കൊള്ളുന്ന മുത്തശ്ശിമാവേ മടിയാതെ തന്നു
കൊള്ളേണം പഴുത്ത മാങ്ങ.

അണ്ണാറക്കണ്ണനും, അമ്പാടിക്കണ്ണനും
കണ്ണിനു കണ്ണായ മാ മരം നീ.
അമ്പിളിമാമന്റെ പാല്‍ നിലാശോഭയില്‍
ഇമ്പം കുളിച്ച മനോഹരി നീ.
ഇന്നലെ നീ തന്ന മാമ്പഴം മുറ്റത്തു
വന്നു വീണപ്പൊഴേ കാക്ക കൊത്തി!
ഇന്നെന്റെ മുത്തശ്ശി മാമ്പഴം കിട്ടാതെ
നിന്നോടു കൂടില്ല മിണ്ടില്ല!

കുഞ്ഞിളം പൈതലിന്‍ നല്ലിളം കൊഞ്ചലില്‍,
കുഞ്ഞുമനസ്‌സിന്റെ കണ്ണാടിശോഭയില്‍,
തെന്നലലിഞ്ഞലിഞ്ഞോടിയെത്തീ മാവില്‍
വന്നെത്തി മാങ്കനി ഞെട്ടു പൊട്ടി!
മുത്തശ്ശിമാവിലെ മാമ്പഴമുണ്ടിട്ടു
മുത്തശ്ശി പല്ലില്ലാ മോണകാട്ടി!
പൂവാലനണ്ണാനോ ചിച്ചിലും സങ്കടം
പാവം കൊതിമൂത്തു പാട്ടുപാടി!!
കണ്ണന്റെ ഓടക്കുഴല്‍Posted by Sadasivankunji V.M. on November 20, 2011 at 12:00pmView Blog 1
അങ്ങാപ്പുല്‍മേട്ടില്‍ നിന്നോ, പനിമതി വിടരും
        മാമലക്കാട്ടില്‍ നിന്നോ,
വന്നാ ഗാനസുഗന്ധവീചിയലയായ്
       കര്‍ണ്ണം കുളിര്‍പ്പിക്കയോ?
എങ്ങുന്നെന്നറിയാതെ ഞാനുഴറവേ,
         കണ്ടൂ മനക്കോണിലായ്
നിന്നും കായാമ്പുവര്‍ണ്ണന്‍ ഹൃദയദളപുടം
         ചേര്‍ത്ത വേണൂനിനാദം!

2

കണ്ണാ, ചോദിച്ചു ഞാനും മതിമതി മധുരം
            തന്നെയീ വേണുഗാനം
എന്നാല്‍ നിര്‍ത്തുക! നോക്കണം നടുവിലാ-
           ലെത്തീ ജനത്തിന്‍ തിര!
പൊന്നോമല്‍ക്കുഴല്‍ മാറ്റിവച്ചു പകരൂ
           ഭക്തര്‍ക്കു നീ വല്ലതും
ചെന്നിട്ടാനന്ദപൂര്‍വ്വം ഗുരുപവനപുരം
           പോയി സൗഭാഗ്യമേകൂ.3

ചെഞ്ചുണ്ടില്‍ ചേര്‍ത്തുവച്ചാമുരളികയവനും
          തന്നു കാരുണ്യപുര്‍വ്വം
ചെന്നൂ ശ്രീ ഗുരുവായുരമ്പലമതില്‍
        വന്നു മോദം വിളങ്ങീ.
അന്നാക്കിട്ടിയ വേണുവായടിയനും
         ഇന്നീ മഹീ തന്നിലാ-
യെന്തോ പാട്ടുകള്‍ പാടിടുന്നിവനെ നീ
         പാടിപ്പഠിപ്പിക്കണം!

4

പുല്ലിന്നും പുളകം നിറക്കുമഴകില്‍
        വല്ലാതെനിന്‍ ഗാനവും
ഉള്ളില്‍ക്കൂട്ടുമഹന്ത ബാഷ്പകണമായ്
        തള്ളുന്ന നോട്ടങ്ങളും
പുല്ലാം പൂങ്കുഴലൂതിവന്നട…
ഹേ കൃഷ്ണാ!Posted by Sadasivankunji V.M. on November 25, 2011 at 12:30amView Blog ചൊടിമലരിണയെത്തഴുകാന്‍ വെമ്പും
മുരളികയാവാം കണ്ണാ.
ഹരിമുരളീരവമൊഴുകട്ടേ മമ
നിരുപമ മോഹന കൃഷ്ണാ.

കാളിന്ദീതടവിപിനം തവപദ
കാല്‍ത്താളത്താല്‍ ശാന്തം.
കാളിയദര്‍പ്പമടക്കിയ ദേവാ
കാമിതയാണീ രാധ.

യമുനാതീരവിഹാരീ മാധവ,
മധുരാഭുവനവിഹാരീ,
ഹൃദയം പ്രമദം, വിരഹം കഠിനം
ഹരിനീതന്നേ ശരണം!!
വൃശ്ചികക്കാറ്റേ വഴിമാറല്ലേPosted by Sadasivankunji V.M. on November 26, 2011 at 7:00pmView Blog വൃശ്ചികക്കാറ്റിന്‍ പട്ടു
നീരാളം പുതച്ചാവാം
സ്വച്ഛന്ദം തെങ്ങിന്‍തല-
പ്പാവുകള്‍ നൃത്തം വച്ചൂ.പിഞ്ചിളംമനസ്‌സിനെ-
ക്കോള്‍മയിര്‍ക്കൊള്ളിച്ചിതാ
തെന്നലിന്‍ തലോടലില്‍
ഇലകള്‍ പൊഴിയുന്നൂ.

ദൂരെയാ ചെറ്റക്കുടില്‍
തന്നിലായൊരു വൃദ്ധന്‍
കാര്യമെന്തറിയാതെ
വരട്ടുചൊറി മാന്തി!

അമ്പലത്തിലെയക്ഷി-
പ്പാലയില്‍ നിന്നും രണ്ട്
കുഞ്ഞിളം കുയിലുകള്‍
പഞ്ചമം നീട്ടിപ്പാടി.

എന്‍മനസ്‌സിലെ ഭൂത
യൗവ്വനത്തുടിപ്പിനെ
നിര്‍ലജ്ജം പുണര്‍ന്നിട്ടീ
കാറ്റെങ്ങോ മറയുന്നു.

ആലില പകരുന്ന
ദലമര്‍മ്മരങ്ങളാല്‍
ആനന്ദം വഴിയുന്നു
ണ്ടാവോളമിളം കാറ്റില്‍.

തിരുവാതിരക്കാറ്റീ-
വൃശ്ചികക്കാറ്റെന്നത്രേ
പലരും പറയുന്നൂ
മൂത്തവര്‍ പറയട്ടെ.

പേരിലെന്തിരിക്കൂന്നൂ
കാറ്റേ നീ മടങ്ങല്ലേ
പോരണമെന്‍ ചാരത്താ-
യായിരം മുത്തം നല്‍കാം!
കുട്ടിക്കവിതPosted by Sadasivankunji V.M. on June 17, 2012 at 11:27pmView Blog നീര്‍പ്പോളകള്‍
നീര്‍പ്പോളകളേ പോകല്ലേ.
നീന്താനറിയാന്‍ പാടില്ലേ?
പെരുമഴ കൊണ്ടാലറിയില്ലേ?
പനിയതു വന്നാല്‍ മാറില്ല!

മുറ്റം നിറയും വെള്ളത്തില്‍
മുത്തു പതിച്ചതു പോലത്രേ!
എന്തൊരു ഭംഗിയില്‍ നിന്‍ മേനി!
പന്തു കണക്കു ചലിക്കുന്നു!

അരികത്തണയാന്‍ കൊതിയാണ്.
വാരിയണക്കാന്‍ ധ്യതിയാണ് .
അരുതെങ്ങും പോയ് മറയല്ലേ
അറിയില്ലേ ഞാന്‍ കരയില്ലേ?

എങ്കിലുമെന്നുടെ നീര്‍ക്കുമിളെ
എന്തിനു മന്നില്‍ ജനിച്ചൂ നീ?
പരിഭവമുണ്ടതു ചൊന്നാലേ,
പാവം നിന്നൊടു കൂട്ടൊള്ളൂ!!!!

കുട്ടികള്‍ക്കായി കഥാകവിതPosted by Sadasivankunji V.M. on July 24, 2012 at 11:00amView Blog പാണ്ടന്‍ നായ

പാണ്ടന്നൂരൊരു പാണ്ടന്‍ നായ്
വയറുവിശന്നു നടക്കുമ്പോള്‍
കണ് ടൂ ദൂരെയൊരെല്ലിന്‍ കൂട്ടം
പാണ്ടനു വായില്‍ വെള്ളപ്പൊക്കം!
പുഴയുടെ മറുകരയാണല്ലോ
പാണ്ടന്‍ പാര്‍ക്കും ചെറുവീട്.
പാലം കയറാം വീടെത്താം
എല്ലുകടിച്ചു രസിച്ചീടാം.
പാണ്ടന്‍ കേറീ പാലത്തില്‍
മെല്ലെനടന്നൂ ഗമയോടെ.
അപ്പോള്‍ പുഴയിലെ വെള്ളത്തില്‍
ഒഴുകിപ്പോകും വെള്ളത്തില്‍
ഹയ്യട! താഴെ ഒരു നായ!
അവനുടെ വായിലുമെല്ലൊന്ന്
തട്ടിയെടുക്കാമതുകൂടി
പാണ്ടനുതോന്നീ അതിമോഹം.
താഴെ നോക്കീ മണ്ടച്ചാര്‍
'ബൗബൗബൗബൗ' കുരയായി.
അയ്യോകഷ്ടം! പാണ്ടന്റെ
എല്ലുകിടപ്പൂ വെള്ളത്തില്‍ !
മണ്ടന്‍ പാണ്ടനു സങ്കടമായ്
മണ്ടന്‍ മണ്ടീ മിണ്ടാതെ!!!
Image
കേരളത്തിലെ ക്ഷേത്രകലകള്‍ (കഥകളി)Posted by Sadasivankunji V.M. on August 7, 2012 at 1:58pmView Blog
കഥകളി
ലോകപ്രശസ്തമായ, കേരളത്തിന്റെ തനത് ശാസ്ത്രീയകലയാണ് കഥകളി. ഇത് ഒരു അനുഷ്ടാനകലാരൂപമാണ്. മുടിയേറ്റ്, പടയണി, തെയ്യം, തിറ മുതലായ കലാരൂപങ്ങളുടെ സമന്വയമാണ് കഥകളി എന്നു പറയാം. ഈ വിശ്വോത്തരകലാരൂപത്തിന്റെ ഉപജ്ഞാതാവ് കൊട്ടാരക്കര തമ്പുരാനാണ്. പതിനേഴാം നൂറ്റാണ്ടില്‍ അദ്ദേഹം തുടങ്ങിവച്ച രാമനാട്ടമാണ് പില്‍ക്കാലത്ത് കഥകളിയായി രൂപാന്തരപ്പെട്ടത്.
നൃത്തം, നാട്യം, ഗീതം, നൃത്ത്യം, വാദ്യം, ആലേഖ്യം (മുഖത്തെഴുത്ത്) ഇവയെല്ലാം കഥകളിയുടെ കഥാവതരണത്തില്‍ വരുന്നു.  ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള ആംഗികം, വാചികം, ആഹാര്യം, സാത്വികം മുതലായവയും ഇരുപത്തിനാല് മുദ്രകളും ഉപമുദ്രകളും ഇതില്‍വരുന്നുവെന്നത് കൊണ്ടാണ് ഈ കല തികച്ചും ശാസ്ത്രീയമാണ് എന്ന് പറയാന്‍ കാരണം. ലളിതമായ രംഗസജ്ജീകരണങ്ങളാല്‍ പിന്നണിഗായകരുടെ പാട്ടിനൊത്ത് നടന്‍മാര്‍ അഭിനയിക്കുന്നു.
വേഷങ്ങള്‍
പച്ച, കത്തി, താടി, കരി, മിനുക്ക് എന്നിങ്ങനെ പ്രധാനമായും അഞ്ച് വേഷങ്ങളാണ് കഥകളിയില്‍ കാണുന്നത്.
പച്ച           - വീരനായകന്‍മാര്‍ക്ക്. ഉദാഹരണത്തിന് ശ്രീകൃ…
ഞാന്‍ ഭ്രൂണം!Posted by Sadasivankunji V.M. on August 8, 2012 at 1:11pmView Blog ഞാന്‍ ഭ്രൂണം!
ഗര്‍ഭപാത്രമെന്ന തടവറയിലെ
വിചാരണത്തടവുകാരി?
അടര്‍ന്നുവീണ എന്നെയോര്‍ത്ത്
അച്ഛന്‍ആനന്ദിക്കുകയായിരുന്നു!
അടിവയറ്റില്‍ ചിതയൊരുക്കി
അമ്മആശ്വസിക്കുകയായിരുന്നു!
കഴുത്തറുക്കാന്‍ തുടങ്ങുന്ന വൈദ്യന്
ആര്‍ത്തിയും, ആവേശവുമായിരുന്നു!
ഞാന്‍ മരിക്കാന്‍ തെയ്യാറാണ്.
മരിക്കുംമുന്‍പ് ഒന്നുചോദിച്ചോട്ടെ,
അമ്മേ;അമ്മ സുഖമായിരിക്കുന്നോ????
കൊതിയന്‍Posted by Sadasivankunji V.M. on August 10, 2012 at 1:35pmView Blog നീയെന്റെ ചാരത്തു വന്നനേരം
ഞാനൊരുന്‍മത്തനായ് മാറി!
എന്തെന്തൊരാവേശമായിരുന്നു; എന്നി-
ലെന്തെന്തൊരുന്‍മാദമായിരുന്നു!
നിന്നിലെച്ചൂടും, സുഗന്ധവുമെന്‍സിരാ-
തന്ത്രികള്‍ പൊട്ടുമെന്നായി.
എന്നംഗുലികള്‍ നിന്‍മേനിയിലാകെയും
എന്തിനോവേണ്ടിത്തിരഞ്ഞു.
നിന്‍തുടയെന്നുമെന്‍ ജീവനാണ്.
നിന്‍ കരളെന്നുമെന്‍ പ്രാണനാണ്.
എല്ലാംകഴിഞ്ഞു ഞാനൊന്നുമറിയാതെ
മെല്ലെ മയങ്ങവേയോര്‍ത്തു?
കൊള്ളാമീ ചിക്കന്റെ പീസുഞാന്‍ വല്ലാതെ
പള്ളയില്‍ തള്ളിയകാര്യം!
കോഴിയിറച്ചിയും കള്ളുമടിക്കാത്ത
കേരളീയന്‍ ഭൂവിലുണ്ടോ??
പട്ടടPosted by Sadasivankunji V.M. on September 14, 2012 at 1:00pmView Blog നോവിന്റെ വേദനച്ചിപ്പിയില്‍ നിന്നെന്നെ
ഭൂവിലേക്കമ്മ തുറന്നുവിട്ടപ്പൊഴെന്‍ ,
താരിളംമേനി പിടച്ചു; ഞാന്‍ വാവിട്ടു
പാരിന്റെ തൊട്ടിലില്‍ വീണു കരഞ്ഞുപോയ്!
മോദമോടായിരമുമ്മകള്‍ തന്നെന്നെ
മാറോടണച്ചിട്ടു പാലമൃതൂട്ടവെ,
പുഞ്ചിരി സമ്മാനമേകിഞാനമ്മതന്‍
നെഞ്ചില്‍ വഴിഞ്ഞുപോയാനന്ദപ്പുഞ്ചിരി!
മൊത്തി മുലപ്പാല്‍ കുടിച്ചുഞാനെന്‍ കൊച്ചു-
സ്വപ്നലോകങ്ങളില്‍ സഞ്ചരിച്ചെപ്പൊഴോ
മുത്തുക്കുടത്തിന്റെ പാല്‍നിലാപ്പൂമുഖം
മൊത്തിക്കുടിക്കുകയായിരുന്നീടണം.
മൂഢമാമീലോകമിഥ്യയില്‍ നീയെന്നെ
ഗാഢം തളച്ചിട്ടതെന്തിനെന്‍ കാലമെ?
പാടും പുഴകളും, കാടും, വനങ്ങളും
പൂവും, കിളികളുമര്‍ക്കനുമിന്ദുവും,
വൃന്ദാവനങ്ങളുമമ്പാടിക്കണ്ണനും
എന്തിനീജീവനും, ജീവജാലങ്ങളും?
പോകുകയാണുഞാനീവഞ്ചനാലോക
മാകുലം; വാടക വീടൊഴിയട്ടെ ഞാന്‍ .
ആനന്ദമെല്ലാം തരേണ്ടദൈവങ്ങളി-
ന്നാനന്ദമില്ലാത്ത കല്ലായിമാറിയോ???
സദാശിവന്റെ ഭാര്യPosted by Sadasivankunji V.M. on September 29, 2012 at 4:34pmView Blog (തിരുവൈരാണിക്കുളം പ്രശസ്തമായ ശിവപാര്‍വ്വതീക്ഷേത്രം. പന്ത്രണ്ടുദിവസം മാത്രം ദേവീനട തുറക്കും. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നു. ഈ കവിത എനിക്ക് സത്ബുദ്ധിയുണ്ടാക്കട്ടെ.)

ദേവീ അമ്മേ

ദേവീ പാര്‍വ്വതിതന്റെ നാമമഖിലം
        പാടിപ്പുകഴ്ത്തീടുവാന്‍
ആവില്ലൊട്ടുമനന്തനെന്തിനടിയന്‍
       പാഴായ് ശ്രമിച്ചീടണം?
ആവാമീനടതന്നില്‍ നിന്നുമുരുകാന്‍
       മാത്രം; തരൂ നിന്‍ കൃപ
ശ്രീവൈരാണിക്കുളദേശമിങ്ങമരുമെന്‍
         ശ്രീ ശങ്കരീ പാഹിമാം.

നെയ്യും, മുന്തിരി, പാലുതേനിതിലെഴും
         നാനാരസം ചൊല്ലിടാ-
നില്ലാര്‍ക്കും കഴിയില്ലയെന്നതതുപോല്‍
          ദേവീ കൃപാസാഗരം.
മുക്കണ്ണന്നുടെ കണ്ണുകള്‍ക്കനുഭവം
         നല്‍കുന്ന ദേവീ തൊഴാം
ശ്രീവൈരാണിക്കുളദേശമിങ്ങമരുമെന്‍
         ശ്രീ ശങ്കരീ  പാഹിമാം.

കണ്ടാല്‍ കുങ്കുമകാന്തി നെറ്റി; മുഖവും
        കാണുന്ന സൂര്യപ്രഭാ
കണ്ണിന്നഞ്ജനശോഭയും, അരയിലായ്
        മിന്നുന്നരഞ്ഞാണവും,
ശോഭിക്കും മണികുണ്ഠലം, തെളുതെളെ
       പട്ടിന്റെ പൊന്നാടയും
ശ്രീവൈരാണിക്കുളദേശമിങ്ങമരുമെന്‍
       ശ്രീ ശങ്കരീ  പാഹിമാം
.
ഹേ ഗൗരീ ഭക്തനീഞാന്‍…

മഴക്കവിത

ഇടവപ്പാതിയടുത്തപ്പോള്‍
ചറപറമഴയുടെവരവായി
പലവര്‍ണത്തില്‍രൂപത്തില്‍
കുടകള്‍വേണംചൂടീടാന്‍
അമ്മച്ച്ചിക്കൊരുകുടവേണം
സ്വിച്ച്ചിട്ടെന്നാല്‍നിവരേണം
ഫാദറിനുള്ളോരുകുടയെന്നാല്‍
ഫോറിന്‍തന്നെയാകേണം
തീറ്റക്കാരന്‍റപ്പായിക്കൊരു
കൂറ്റന്‍കാലന്‍കുടവേണം
പിശുക്കാനായൊരുകേശുവിനെന്നും
കുടക്കുപകരംവാഴയില

ചിങ്ങം വരവായി...

പഞ്ഞക്കര്‍ക്കിടകംപോയ്,
പൊന്നുംചിങ്ങംവരവായി!
തെന്നലിലാടീമന്ദാരം
പുഞ്ചിരിതൂകീപൊന്‍താരം!
കളക‍ളമൊഴുകീതേനരുവീ,
'കലപില' കാട്ടീപൂങ്കുരുവി.
ഓണക്കാലമണഞ്ഞല്ലോ,
കാണാമെങ്ങുംസന്ദോഷം!!

കുടവയര്‍ നനയാതെ.....

കുടമാളൂളുള്ളൊരു
കുടവയറന്‍ ചേട്ടന്‍,
കുടയൊന്നു വാങ്ങുവാന്‍
കടയെട്ടുകേറി!
കുടവയര്‍ നനയാതെ,
കുടവലിയതു കിട്ടാതെ,
കുടവയറന്‍ ചേട്ടന്‍
കുട 'വയറില്‍' ചൂടി!!!

പൂരം

ധില്ലംപടപട' പൊടിപൂരം
'ധിംധിം' മദ്ദളമതുകേമം
'ഇണ്ടണ്ടണ്ടോ' ചെണ്ടക്കാര്‍
'പെപ്പരപെപ്പേ' കുഴല്‍മേളം
'ചില്‍ചില്‍' ചില്ലുമിലത്താളം
'ഭുംഭുംഭുംഭും' കതിനവെടി
ഇങ്ങിനെ പൂരം അതികേമം
കണ്ണിന്നിമ്പം ബഹുകേമം!!!

തീപ്പെട്ടി

ചന്തം തോന്നും പെട്ടി.
എന്തെല്ലാം രൂപത്തില്‍!
കിച്ചനിലെന്നുടെ വാസം.
കുട്ടികളാണെന്നുള്ളില്‍!
തുണിവക്കാത്തൊരു പെട്ടി!
പണമോ കാണില്ലൊട്ടും!
അമ്മച്ചിക്കെന്തിഷ്ടം.
ഞാനില്ലെങ്കില്‍ ഓട്ടം!
കുട്ടികളെന്നെക്കുത്തി,
'കത്തി'മരിക്കും കഷ്ടം!!

പൂവിളി പൂവിളി പൊന്നോണമായി

ഓടിയണഞ്ഞെന്റെ നാട്ടിലെല്ലാം,
ഓണത്തിന്‍ മാസ്മര ഗ്രാമഭംഗി!
സുന്ദരം മോഹനം പൂത്തുലഞ്ഞൂ,
ചന്തത്തിലായിരം പൂമരങ്ങള്‍!കുട്ടികള്‍ കൂട്ടുകാരൊത്തുകൂടി,
കൂട്ടമായ് പൂക്കളിറുത്തിടുന്നു.
തുമ്പികളമ്പരം തന്നിലെങ്ങും,
ഇമ്പമായ് പാറിപ്പറന്നിടുന്നു.അത്തം തുടങ്ങിയപ്പത്തുനാളും,
അതൃന്തമുല്‍സാഹ മോദമോടെ,
ചെത്തിപ്പൂ ജേമന്തി ചെംകദളീ
ഇത്യാദിപ്പൂക്കള്‍തന്‍ മേളമോടെ,
ഇട്ടിടുന്നെല്ലാരുമന്നുതൊട്ടേ,
വട്ടത്തിലുള്ളൊരു പൂക്കളത്തില്‍.കോടിയുടുക്കണമോണനാളില്‍
കൂട്ടുകാരൊത്താടിപ്പാടിടേണം.
അമ്മാനമാടിക്കിടാങ്ങളൊത്തി-
ട്ടൂഞ്ഞാലിലാടി രമിച്ചിടേണം.
പന്തുകളിക്കണം തുമ്പിതുള്ളല്‍
പമ്പരമേറും നടത്തിടേണം.പപ്പടം പായസമെല്ലാരുമൊ-
ത്തൊപ്പമിരുന്നു കഴിച്ചു നമ്മള്‍,
മാബലിമന്നനെ സ്വീകരിക്കാന്‍
വേഗമൊരുങ്ങുവിന്‍ കൂട്ടുകാരെ..!!

ഒറ്റശ്വാസത്തില്‍ പാടൂ

മീശക്കാരന്‍ കേശുമ്മാമനൂ
ദോശകള്‍ തിന്നാനാശമുഴുത്തി
ട്ടീശന്‍ തന്നുടെ കടയില്‍ കേറീ
മീശ പിരിച്ചു പറഞ്ഞൂ വേഗം
ദോശ വെശുപ്പതു മാറാന്‍ വണ്ണം
ആശു വരട്ടേ പതിനെട്ടെണ്ണം
മീശ പിരിച്ചതു കണ്ടിട്ടീശന്‍
കേശുമ്മാമനൊടിങ്ങനെ ചൊല്ലീ
മീശക്കാരാ കേശുമ്മാമാ
ദോശക്കൊതിയാ കേശുമ്മാമാ
കാശില്ലെങ്കില്‍ മീശ പിരിച്ചാല്‍
കേശന്‍ ലേശം പേടിക്കില്ല!!

കുഴിയാന

ആന വിരണ്ടതു കേട്ടിട്ട്ആളുകളലറിപ്പായുമ്പോള്‍കൊമ്പും നീര്‍ത്തീട്ടമ്പലമുറ്റത്തമ്പോ നല്ലൊരു കുഴിയാന

ആനവേണോ ആനക്കവിതക്ക്‌

കാട്ടിലിരിക്കും കാട്ടാന
കുഴിയിലിരിക്കും കുഴിയാന
കൊടിയതു കാലില്‍ നാട്ടാന
തോരണമാണേല്‍ തൂക്കാന
പാട്ടോ കേട്ടു രസിക്കാന
പുട്ടും കടലേം തിന്നാന
നാട്ടില്‍ പൂരം കാണാന
വീട്ടില്‍ കട്ടില്‍ കിടക്കാന
കാല് നമുക്ക് നടക്കാന
ചൂലോ മുറ്റമടിക്കാന
പാലില്‍ വെള്ളം ചേര്‍ക്കാന
താലി കഴുത്തില്‍ കെട്ടാന
കള്ളന്‍ വരണത് കക്കാന
കണ്ണട വച്ചതു കാണാന
അമ്മ വരുന്നത് തല്ലാന
ഞാനതു കണ്ടിട്ടോടാന

നിലാവ്

പണ്ടൊരു ഞാറ്റുവേല മിഥുനം പകുതിയില്‍
കൊണ്ടുവന്നു ഞാനെങ്ങുന്നോ കുത്തിയ തൈച്ചെമ്പകം,
വളര്‍ന്നൂ പരിമളം വിടര്‍ത്തും സൂനങ്ങളെ,
വിളിച്ചു കാണിക്കട്ടെ ഞാനെന്റെ കിടാങ്ങളെ.
കുയിലും, കുഞ്ഞിപ്രാവും കൂകിയും കുറുകിയും
വെയില്‍ കായുവാനെന്നൂമിരിപ്പൂ ചെമ്പകത്തില്‍!
വിടര്‍ന്ന പൂക്കള്‍ കണ്ടിട്ടാനന്ദം വഴിയുമെന്‍
വിടര്‍ന്ന കണ്ണില്‍ കണ്ടേനായിരം പൊന്‍ചെമ്പകം!
മാനത്ത് തെന്നിപ്പായും പൂര്‍ണ്ണേന്ദു പകര്‍ന്നൊരാ,
പാല്‍നിലാവോണക്കോടി പുതച്ചൂ തൈച്ചെമ്പകം!
പൊന്‍നിലാവത്ത് പൂക്കും പൂക്കളോ, പൂര്‍ണ്ണേന്ദുവോ
ചന്ദ്രികാ വസന്തത്തില്‍ ചെമ്പകമലരുകള്‍!
പുല്‍ക്കൊടി കാണുമ്പോഴും, തൂമഞ്ഞു വീഴുമ്പോഴും
കല്പിതമാവാറുള്ളെന്‍ ചിന്തകളേറെക്കാലം
പിറകോട്ടേതോ പൊന്നിന്‍ ചിങ്ങമാസത്തില്‍ വന്നു
വിടരും പൂക്കള്‍ കണ്ണില്‍ പടരുന്നോണക്കാലം
ഭാവനപ്പൂങ്കാവനം നിറയെപ്പൂക്കള്‍ ഓണ-
പ്പാട്ടുകള്‍, വള്ളംകളി, തുമ്പിതുള്ളലിന്‍ മേളംഇന്നിപ്പൊന്‍ നിലാവത്ത് കണ്ണില്‍നിന്നൊരു തുള്ളി
ക്കണ്ണുനീര്‍ വീഴാന്‍ മാത്രം അന്നത്തെയോണക്കാലം?
ഓണത്തിനുത്രാടത്തില്‍ പൂനിലാപ്രഭയെങ്ങും
പാരിടം മുഴുവനും പാല്‍ശോഭ വിരിയിക്കെ,
രാഹുലെന്‍ കാതോരമായ് ചൊല്ലി'യച്ഛാ നാളത്തെ
ഓണം ഞാന്‍ കൊള്ളാമച്ഛന്‍ വേണമെന്‍ കൂടെത്തന്നെ&…

ഓണത്തപ്പന്‍ വന്നപ്പോള്‍

ഓണത്തപ്പന്‍ കുമ്പകുലുക്കി-
കാണാന്‍ വന്നൂ നാടെല്ലാം.
ഇട്ടൂപ്പേകീ മന്നന് കൊള്ളാം
മുട്ടേം പുട്ടും ബ്രേക്ഫാസ്റ്റ്!
അഞ്ചുപ്പെണ്ണിന്‍ വീട്ടില്‍ ലഞ്ചിന്
ഇഞ്ചിക്കറിയും നാരങ്ങേം!
സപ്പറിനമ്പോ മമ്മത് മാപ്പിള,
കപ്പേം കഞ്ഞീം റഡിയാക്കി!
നാടുകളങ്ങിനെ കണ്ടുനടന്നൂ
മാബലി പൊന്നും ചിങ്ങത്തില്‍!!

ആന്‍ ഐഡിയ സ്റ്റാര്‍ കടിയന്‍

മൂളിപ്പാട്ടും പാടിവരുന്നൂ'ഗാനവിഭൂഷണ്‍' കൊതുകപ്പന്‍!
'സാസരീരിഗാഗമാമ'പാടിവരുന്നൂ കൊതുകപ്പന്‍പാട്ടുകള്‍ പാടിമയക്കീ നമ്മുടെചോര കുടിച്ചാലയ്യയ്യോ'സംഗതി' പോകും, 'ടെംപോ' പോകും,പരഗതിയാകും സൂക്ഷിച്ചോ!'സിറിഞ്ച് കൊമ്പുകള്‍' കൊണ്ടവനെങ്ങാന്‍കടിച്ചിടാതേയിന്നവനെ,'എലിമിനേഷന്‍' റൗണ്ടില്‍ നിര്‍ത്താന്‍ഐഡിയ കാണണമെന്നെന്നും!!

മാത്തപ്പന്റെ പായ

പുത്തന്‍ പായയൊരെണ്ണം വാങ്ങി
ചാത്തന്നൂരൊരു മാത്തപ്പന്‍.
പലവുരു പായ നിവര്‍ത്താന്‍ നോക്കി
പതിനെട്ടടവുമെടുത്തല്ലോ!
പായ നിവര്‍ന്നതുപോയാല്‍ കഷ്ടം
താനേപാഞ്ഞതു ചുരുളുന്നു!
ചുരുളന്‍ പായില്‍ തലചായ്ച്ചീടാന്‍
തടിയന്‍ മാത്തന്നിടമില്ല.
അടവുകളനവധി നോക്കീട്ടൊടുവില്‍
പിടലിയില്‍ ബുദ്ധിയുദിച്ചല്ലോ?
ഝടുതിയില്‍ പായനിവര്‍ത്തുക മുകളില്‍
ഉടനടി വീഴുക തന്നെ ഗതി!
തടിയന്‍ മാത്തന്‍ ഇങ്ങനെ നിത്യം
സുഖമായ് വീട്ടിലുറങ്ങുന്നു!!

ചായക്കടയില്‍ പൂച്ച!

പമ്മിപ്പമ്മി വരുന്നുണ്ട്,
കള്ളിപ്പൂച്ച കരിംപൂച്ച!
ഇഡ്ഡലികള്‍,റൊട്ടികള്‍,പുട്ടും കടലയു-
മപ്പവുമടയും,നെയ്‌റോസ്റ്റും
'പടപട' പേടിച്ചോടുന്നേരം
ലഡ്ഡുവിനു ബൂദ്ധിയുദിച്ചല്ലോ?
പലഹാരങ്ങളൊരൊറ്റക്കെട്ടായ്,
പൊരുതുകതന്നെ ഗതിയുള്ളൂ!
മുട്ടന്‍ പുട്ടൊരു കഷ്ണം വന്നൂ
മൂക്കിനു തന്നെയിടിക്കുന്നു!
ഉരുണ്ടുരുണ്ടിട്ടിഡ്ഡലികള്‍ വന്നി-
ട്ടുച്ചിയില്‍ ധിംധിം വീണല്ലോ!
പെട്ടെന്നങ്ങിനെ മുട്ടകളെല്ലാം
മുട്ടിനു രണ്ടുകൊടുത്തയ്യോ!
പലഹാരങ്ങടെയിടി പേടിച്ചാ-
കൊതിയന്‍ പൂച്ച പറക്കുന്നൂ!
അരിമാവില്‍ പോയ് കണ്ണറിയാതെ
തലയും കുത്തി മറിയുന്നു!
ഇതു കണ്ടങ്ങിനെ പലഹാരങ്ങള്‍
നിന്നു ചിരിച്ചു രസിക്കുന്നു!!!

ചക്ക

Image
പ്ലാവിന്‍ കൊമ്പില്‍
ഞാന്നു കിടക്കും
ചേലില്‍ നല്ലൊരു പത്തായം!പുറമേയെല്ലാം
ഒത്തിരി മുള്ളുകള്‍
തിരുകിയ നല്ലൊരു പത്തായം!പത്തായത്തിലെ
ചുളകള്‍ തിന്നാല്‍
കൊതി മാറില്ലാ കട്ടായം!!!

അക്ഷരഗാനം

അമ്പലപ്പുഴ വണ്ടി ഡ്രൈവറില്ല!
ആലപ്പുഴ വണ്ടി പഞ്ചറാണ്.
ഇല്ലിത്തോടേക്കുള്ള വണ്ടിയെല്ലാം,
ഈരാറ്റുപേട്ടക്കു റൂട്ട് മാറ്റി.
ഉളിയന്നൂരേക്കുള്ള വണ്ടിയേതോ,
ഊരില്‍ കിടപ്പുണ്ട് ബ്രേക്ക് ഡൗണായ്.
ഋഷിപുരത്തേക്കുള്ള വണ്ടിമാത്രംഎപ്പോള്‍ പുറപ്പെടും രൂപമില്ല!
ഏതാണ്ടു രണ്ടു മണി കഴിഞ്ഞാല്‍
ഐരൂര് പോകുന്ന വണ്ടിയെത്തും.
ഒല്ലൂര് പോയൊരു വണ്ടിയുടെ
ഓട്ടത്തില്‍ നാലു വീലൂരിപ്പോയി!
ഔഔ കരച്ചിലും മൈക്കിലൂടെ?
അംബരം മുട്ടെയുയര്‍ന്നു പൊങ്ങി?
അന്നുമുതല്‍ അനൗണ്‍സ്‌മെന്റു നിന്നൂ!
ആലുവാക്കക്കര്‍ക്കു സന്തോഷം വന്നൂ!!