ശിശുദിനം

നവംബര്‍ പതിനാലണഞ്ഞു നെഹ്‌റു
പിറന്ന സുന്ദരസുദിനം!
സ്വതന്ത്രഭാരതഭൂവിലെയാദ്യ-
പ്രധാനമന്ത്രീ നെഹ്‌റു.
കോട്ടില്‍ക്കുത്തിയ പൂവും, ചുണ്ടില്‍
കോമളമാം പുഞ്ചിരിയും.
പിഞ്ചുകിടാങ്ങള്‍ സ്‌നേഹത്താലെ,
കൊഞ്ചിമൊഴിഞ്ഞൂ ചാച്ചാ.
നോക്കില്‍ വിരിയും കവിതയുമഴകായ്
വാക്കില്‍ നിറയും സ്‌നേഹം.
വെള്ളക്കാരവര്‍ പോയെന്നാലും
കൊള്ളക്കാരാണിവിടെ!
അങ്ങിന്‍ സ്‌നേഹജ്വാല പകര്‍ത്തി
ഞങ്ങള്‍ നടത്തും സമരം.
അതിനായ് സ്വര്‍ഗത്തെന്നാലും നീ
പകരുകശക്തീ ചാച്ചാ!!

Comments

Popular posts from this blog

മഴക്കവിത

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്