ഠിം പ്ലക്കോ (കുട്ടിക്കഥ)

ഒരിടത്ത് പൂവാലന്‍ എന്നൊരു അണ്ണാന്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ പൂവാലനണ്ണാന്‍ 'ചില്‍.. ചില്‍' എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് എന്തോ തിന്നുകയായിരുന്നു.

അപ്പോഴാണ് പാണ്ടന്‍ എന്ന പട്ടി അതുവഴിവന്നത് പാണ്ടന്‍ 'ഭൗ...ഭൗ' എന്ന് കുരച്ചുകൊണ്ട് വന്നു പൂവാലനണ്ണാന്‍ ഒറ്റ ഓട്ടം! പാണ്ടന്‍ പട്ടി പിന്നാലെ ഓടി!

പൂവാലനണ്ണാന്‍ എന്തു ചെയ്‌തെന്നോ? തൊട്ടടുത്ത പപ്പായമരത്തില്‍ ചാടിക്കയറി.

ഇനിയെങ്ങനെ പൂവാലനണ്ണാനെ പിടിക്കും? പാണ്ടന്‍ പട്ടി ആലോചിച്ചു. അവനൊരു സൂത്രം തോന്നി.

പാണ്ടന്‍ പട്ടി പപ്പായമരത്തില്‍ തലകൊണ്ട് ഒറ്റയിടി! 'ഠിം! പപ്പായമരം കുലുങ്ങി പൂവാലനണ്ണാന്‍ വീഴും... അതായിരുന്നു പാണ്ടന്റെ വിചാരം.

എന്നാല്‍ വീണതെന്താണെന്നോ? നന്നായി പഴുത്ത വലിയൊരു പപ്പായ! 'പ്ലക്കോ!' പാണ്ടന്റെ തലയിലാണ് പപ്പായ വീണത്!

പാണ്ടന് ശരിക്കും വേദനിച്ചു. അവന്‍ 'ഭൗ..ഭൗ..' എന്ന് കരഞ്ഞുകൊണ്ട് ഓടിപ്പോയി.

പൂവാലനണ്ണാന്‍ അതു കണ്ട് കൈകൊട്ടിച്ചിരിച്ചു. 'ഹ...ഹ'

Comments

Popular posts from this blog

മഴക്കവിത