ചന്ദ്രന്‍

ആകാശത്തിലെയമ്പിളിചാരെ

അണയാതെന്തിന്നമ്മേ?

കളിക്കുമെന്നോടൊപ്പം മാമന്‍

ഒളിച്ചു മേഘക്കീറില്‍.

കാണാതേഞാന്‍ കരയുന്നേരം

പുറത്തുവന്നു ചിരിക്കും!

ഒട്ടൊരുനാളുകഴിഞ്ഞാലമ്പിളി്,

വട്ടം ചെറുതായ് പോകും!

ഇങ്ങിനെപോയാല്‍ മാമനുവേണം

നല്ല രസായന സേവ!!

താഴോട്ടൊന്നുവരാമോ - ഡോക്ടറെ,

കണ്ടുമടങ്ങിപ്പോകാം!!!

Comments

Popular posts from this blog

മഴക്കവിത