കുമാരനാശാന്റെ മരണം

ഇന്നല്ലോ മന്ത്രിവന്നെത്തുന്നൂ നഗരത്തില്‍
പങ്കെടുക്കേണം ആശാന്‍ സെമിനാറില്‍ ,പിന്നെ
കൃത്യമഞ്ചിന് കൊച്ചീപോര്‍ട്ടിലെത്തണം; ഉഗാണ്ടയില്‍
നിന്നുടന്‍ തിരിച്ചെത്തും മുഖ്യനെ വരവേല്‍ക്കാന്‍!
II
നഗരത്തില്‍ കൊടികള്‍ , തോരണങ്ങള്‍ ,നേതാവിന്റെ
വരവും ലക് ഷ്യം വച്ചു താലത്താല്‍ പെണ്‍കുട്ടികള്‍.
എട്ടിനിങ്ങെത്തും മന്ത്രി ചൊന്നതങ്ങിനെയെന്നാല്‍,
പത്തരയായീമണി! വേപഥുപൂണ്ടൂ ജനം!

III

പൊട്ടുന്നൂ പടക്കം, തന്‍ വലത്തേക്കരം മന്ത്രി
ഒട്ടൊന്നു പൊക്കിക്കാട്ടി ജനത്തെ മോദിപ്പിച്ചൂ!
സാദരം നേതാവൊരാള്‍ മാലയൊരെണ്ണം ജന-
കോടിതന്‍ ആരാദ്ധ്യനെ മോദേനയണിയിച്ചൂ.

മന്ത്രിചൊല്ലുന്നൂ; 'യോഗം പെട്ടെന്നു തീര്‍ത്തീടണം
അഞ്ചിനു തന്നേയങ്ങുമെത്തണമെയര്‍പോര്‍ട്ടില്‍'
'രണ്ടുവാക്കെങ്കിലും സര്‍ പറഞ്ഞേ മതിയാകൂ
കണ്ടില്ലേയവിടുത്തെയണികളക്ഷമയോടെ,



എന്തെങ്കിലുമൊന്നുകേള്‍ക്കുവാന്‍ തിരുസ്വനം
കൊണ്ടുടന്‍ നഗരത്തെ പരിപാവനയാക്കാന്‍'?

IV

'നമസ്‌തേ ജനങ്ങളേ പണ്ടു ശ്രീ കുമാരനെന്‍
ക്ലാസ്‌മേറ്റായിരുന്നപ്പോള്‍ തുടങ്ങീയാശാന്‍പണി?
അന്നവനീവേല ചെയ്തില്ലായിരുന്നെങ്കില്‍,
ഇന്നുണ്ടോ കുടിപ്പള്ളിക്കൂടങ്ങള്‍ ജനങ്ങളെ?
പിന്നെ മറ്റൊരുകാര്യം അന്നാശാന്‍ ചൊല്ലീ? സീക്ര-
ട്ടെങ്കിലും ചൊല്ലാം ഞാനീ സുന്ദരനിമിഷത്തില്‍?
ക്ലാസ്‌സിലെ നളിനിക്കുട്ടിയെയാണവനിഷ്ടം!
പ്രിയമുള്ളവരേ, സത്യംപറഞ്ഞാല്‍ സ്വന്തം ഭാര്യ
നളിനിയില്ലായെങ്കിലാശാനുമില്ലയല്ലോ????

അവസാനമായ് രണ്ടു വാക്കുഞാന്‍ പറയുവാന്‍
അതിയായ് കൊതിക്കുന്നു സോദരേ കണ്ണീര്‍ താഴെ!
ആശാന്റെ മരണം കൊലപാതകം തന്നെയതി-
ന്നാധാരമാരായാലും തുറുങ്കിലടക്കുവാന്‍,
പെട്ടെന്നൊരന്വേഷണം നടത്തും നിങ്ങള്‍ക്കെല്ലാം,
ഒട്ടൊരാശിര്‍വ്വാദത്തോടെ വിരമിക്കട്ടേ ഞാനും!!!

Comments

Popular posts from this blog

മഴക്കവിത

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്