ചക്ക

പ്ലാവിന്‍ കൊമ്പില്‍
ഞാന്നു കിടക്കും
ചേലില്‍ നല്ലൊരു പത്തായം!

പുറമേയെല്ലാം
ഒത്തിരി മുള്ളുകള്‍
തിരുകിയ നല്ലൊരു പത്തായം!

പത്തായത്തിലെ
ചുളകള്‍ തിന്നാല്‍
കൊതി മാറില്ലാ കട്ടായം!!!

Comments

Popular posts from this blog

മഴക്കവിത