ഒരു പാവം ആനക്കുട്ടനാണ് അച്ചു. ആരേയും ഒന്നും ചെയ്യില്ല.

എന്നാല്‍ അച്ചുവിന്റെ ആനക്കാരന്‍ വീരു ഒരു ഭയങ്കരനാണ്. അയാള്‍ പാവം അച്ചുവിനെ എപ്പോഴും പേടിപ്പിക്കും.

ഒരു ദിവസം അച്ചുവിനെ സുന്ദരന്‍ എന്ന ഓന്തച്ചന്‍ കണ്ടു. അച്ചുവിന്റെ അടുത്ത് ആനക്കാരന്‍ വീരുവും അടുത്ത വീട്ടിലെ പൂച്ചയും ഉണ്ടായിരുന്നു. ഓന്തച്ചന് ഒരു കുസ്യതി തോന്നി. അവന്‍ ഓടിച്ചെന്ന് ആനയുടെ മൂക്കില്‍ കയറി ഇക്കിളിയാക്കി!

ആന ഉറക്കെത്തുമ്മി. 'ഹാ....ച്...ഛീ

തുമ്മലിന്റെ ശക്തിയില്‍ ഓന്തച്ചന്‍ തെറിച്ച് ആനക്കാരന്‍ വീരുവിന്റെ മൂക്കില്‍ച്ചെന്നുവീണു. അതുകണ്ട പൂച്ച ഓന്തിനെപ്പിടിക്കാന്‍ ഒറ്റച്ചാട്ടം. മൂക്കിലേക്ക്! എന്നിട്ടോ? ഓന്തിനെ ആഞ്ഞൊരു കടിയും!

ഓന്ത് പേടിച്ച് ഒറ്റച്ചാട്ടം. കടികൊണ്ടതോ ആനക്കാരന്റെ മൂക്കില്‍ ! അയാള്‍ 'അയ്യോ.. അയ്യോ' എന്ന് കരഞ്ഞുകൊണ്ടോടി.

'ഹഹ ദേഷൃക്കാരന്‍ വീരുവിന് അങ്ങനെ വരണം'. അച്ചുവാന പറഞ്ഞു.

എന്തായാലും പിന്നീടൊരിക്കലും വീരു അച്ചുവാനയെ ഉപദ്രവിച്ചിട്ടേയില്ല!!

Comments

Popular posts from this blog

മഴക്കവിത