കവിതേ വിടര്‍ന്നാലും..

പലപല ചേഷ്ടകള്‍ കാട്ടിയെന്റെയുള്ളില്‍
വിടരുക മല്‍പ്രിയ കാവ്യസുന്ദരീ നീ
പരിചൊടു തല്‍പര തൂയമാനസത്തില്‍
തഴുകിയൊഴുക്കുക കാവ്യസൗരഭങ്ങള്‍.

അണിമതിയതു നിന്‍ മുഖാരവിന്ദം
മമ മനവാടിയില്‍ രമ്യ പാരിജാതം
അണയുക പാകുക പൂവതിങ്കല്‍ നിന്നും
വിടരുമനന്ത സുഗന്ധസൗകുമാര്യം.

മൃദുപദഗതിയാലടുത്തുവന്നാ-
പരിണത പാണിതലേ തലോടാന്‍
തനു തനുനപമാര്‍ന്ന മേനി പുല്‍കി
മകിഴുവനായി കൊതിപ്പു മഞ്ജുവാണി.

അതുമതിയീനലനവ്യമാനസത്തില്‍
മൃദുമധുകോകിലമായിനീയണഞ്ഞാ
മധുരമനോഹര ഗാനമൊന്നു തൂകി
വിടരുക കവിതാമുകുരം വിടര്‍ന്നിടട്ടെ!!

Comments

Popular posts from this blog

മഴക്കവിത

കുട്ടികള്‍ക്ക് ഒരു ആഴ്ചപ്പാട്ട്